Followers

Thursday, August 2, 2012

സൌഹൃദം

ശ്രീദേവിനായര്‍




കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്
കണ്ണീരൊപ്പുന്നു കാലമാം  തോഴന്‍  .
ഓര്‍മ്മകള്‍ തന്നുടെ  ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍  .

മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി;
നിന്നെ ക്കുറിച്ചുള്ള സ്വപ്നങ്ങല്‍കൊണ്ടുഞാന്‍
മനസ്സില്‍ പണിഞ്ഞൊരു മഴവില്‍ കൂടാരം.


കണ്ണുകള്‍കൊണ്ടു കഥപറഞ്ഞു,
മനസ്സുകള്‍കൊണ്ടുചിത്രം മെനഞ്ഞു,
ഒരുമയായെന്നും ഒപ്പം നടന്നു,
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.


കൂട്ടായ് നിന്നു കൂടെനടന്നു,
അറിയാത്ത അര്‍ത്ഥങ്ങള്‍  അറിയിച്ചു തന്നു,
അകലേയകന്നു അറിയാതെ നിന്നു,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞു.


പഴകിയ  താളുകള്‍  വെറുതേ മറിച്ചു,
അറിയാത്ത  പേരിനായ് പരതിത്തളര്‍ന്നു,
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും
വെറുതേതെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടുഞാന്‍
മനസ്സിന്റെ മണിമുറ്റത്തൂഞ്ഞാലുകെട്ടി.
പാടാന്‍ തുടിച്ചൊരെന്മനം വീണ്ടും
അറിയാത്ത  ദുഃഖത്തിന്‍ ഈണങ്ങള്‍ മീട്ടി.