Followers

Wednesday, February 29, 2012

സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും



ഡോ.കാനം



രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം കൊണ്ടാണ്‌ കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നതെന്നും ജൈവ കൃഷിയിലേയ്ക്കു മാറാ
ന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും തൊടുപുഴയില്‍ കര്‍ഷകസെമിനാര്‍ ഉല്‍ഘാടനം ചെയ്യവേ കേന്ദ്ര പ്രതിരോധ മന്ത്രി ആദരണീയനായ ഏ.കെ. ആന്റണി പ്രസംഗിച്ചതായി പത്ര വാര്‍ത്ത കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിദന്റോ ആയിത്തീരാനുള്ള യോഗ്യത നേടിയ ദേശീയ നേതാവ്വാണ്‌ ശ്രീ.ആന്റണി.അദ്ദേഹം പോലും കാ​‍ര്‍ഷിക സംസ്കാരത്തില്‍ വരുത്തേണ്ട സമഗ്രമാര്‍ഗ്ഗങ്ങളെ കുറിച്ചു തികച്ചും അജ്ഞ നാണെന്നതു ഖേദകരമാണ്‌. വലതുകാലിലെ മന്ത് ഇടതു കാലിലേയ്ക്കു മാറ്റുന്നതിനു തുല്യമാണ്‌ രാസവളക്കൃഷി ജൈവക്കൃഷിയായി പരിവര്‍ത്തനം ചെയ്യുന്നത് എന്നറിയുന്ന രാഷ്ട്രീയ നേതാക്കള്‍ വിരളം. ജൈവക്കൃഷിയല്ല,മഹാരാഷ്ടരയിലെ കൃഷി ഋഷിയായ സുഭാസഷ് പാലേക്കര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി പ്രചരിപ്പിച്ചു വരുന്ന ചെലവില്ലാത്ത പ്രകൃതി സൗഹൃദ കൃഷി രീതിയാണ്‌ നാം കേരളീയരും ഭാരതീയരും സ്വീകരിച്ചു പ്രചരിപ്പിക്കേണ്ടത്. ജൈവക്കൃഷിയില്‍ നിന്നും തികച്ചും ഭിന്നമാണ്‌ സീറോ ബഡ്ജറ്റ് സ്പിരിച്ച്വുവല്‍ ഫാമിംഗ് എന്നറിയപ്പെടുന്ന പ്രകൃതി സൗഹൃദകൃഷിരീതി എന്നു രാഷ്ട്രീ​‍ീയക്കാരും പൊതുജനവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കര്‍ഷകര്‍ സ്വയം പര്യാപ്തത നേടണമെങ്കില്‍,മണ്ണിന്റെ പച്ചപ്പു്‌ നിലനില്‍ക്കണമെങ്കില്‍, കര്‍ഷക ആതഹത്യകള്‍ ഒഴിവാക്കപ്പെടണമെങ്കില്‍,ഭാവി തലമുറകള്‍ ആരോഗ്യമുള്ളവരും അംഗവൈകല്യം ബാധിക്കാത്തവരും ആകണമെങ്കില്‍ സ്വീകരിക്കേണത് പാലേക്കറുടെ പ്രകൃതി സൗഹൃദ കൃഷിരീതിയാണ്‌. ഇത്തരം കൃഷിരീതിയില്‍ കര്‍ഷകര്‍ മറ്റാരേയും ഒന്നിനും.പണത്തിനും വിത്തിനും വളത്തിനും കീടനാസിനികള്‍ക്കും കളനാശിനികള്‍ക്കും യന്ത്ര സംവിധാനത്തിനും ഒന്നിനും ആശ്രയിക്കുന്നില്ല. രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധി ആഗ്രഹിച്ച തികച്ചും ആത്മീയശ്വാശ്രയ കൃഷി രീതി. അത്യുല്‍പാദനശെഷിയുള്ള മറുനാടന്‍ വിത്തിനങ്ങളെ ഒഴിവാക്കി നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷി.വെച്ചൂര്‍,കാസര്‍ഗോഡ് തുടങ്ങിയ ഏതെങ്കിലും നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ലഭിച്ചാല്‍ 30 എക്കര്‍ വരെ കൃഷി ചെയാവുന്ന രീതി.കിളയ്ക്കേണ്ട,കളകള്‍ കളയേണ്ട,വളം വേണ്ട.നാടന്‍ മണ്ണിരകളേയും മണ്ണിന്റെ സമ്പത്തായ അതിസൂഷ്മ ജീവികളേയും നമ്മുടെ അമൂല്യമായ ജൈവ സമ്പത്തിനേയും കൊന്നു കളയാതെ അവയുടെ പ്രവര്‍ത്തനങ്ങളെ ത്വരിത പ്പെടുത്തുന്ന തികച്ചും ഭാരതീയമായ,ദോഷങ്ങളില്ലാത്ത കൃഷിരീതി. ആരോഗ്യ സമ്പന്നനായി നാടെങ്ങും ഓടി നടന്നു സുഭാഷ് പാലേക്കര്‍ തന്റെ ആത്മീയകൃഷി രീതി പ്രചരിപ്പിച്ചു വരുന്നു.പാലക്കാടും വയനാട്ടിലും നിരവധി കര്‍ഷകര്‍ പാലേക്കറുടെ കൃഷിരീതി സ്വാകരിച്ചുകഴിഞ്ഞു.കേരളത്തിലെ എലാജില്ലകളിലും പാലേക്കറുടെ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ അധികാരികളും കര്‍ഷകരും പൊതുസമൂഹവും ഒന്നുപോലെ മുന്നോട്ടു വരണം. സുഭാഷ് പാലേക്കറെ വിളിയ്ക്കൂ,കര്‍ഷരെ രക്ഷിയ്ക്കു,ഒപ്പം നാടിനേയും എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.