Followers

Wednesday, February 1, 2012

എഡിറ്റോറിയൽ/മാത്യു നെല്ലിക്കുന്ന്


നമ്മുടെ സാംസ്കാരിക ജീവിതത്തിനു ഒരു മനുഷ്യമുഖവും വിശാലതയും സജീവതയും പൂർവ്വാപരബന്ധവും നൽകിയത് ശ്രീ സുകുമാർ അഴീക്കോടായിരുന്നു.
ആറ് പതിറ്റാണ്ടോളം അദ്ദേഹം കേരളത്തിലും പുറത്തും നമ്മുടെ സംസ്കാരത്തെ ഉണർത്തിയും ആശയപരമായി കലഹിച്ചും ജീവിച്ചു.
പലരും ഒരോ മിനിട്ടും ലാഭമുണ്ടാക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ അഴീക്കോട് നമ്മെക്കുറിച്ച് നമ്മോട് പറയാനായി സഞ്ചരിച്ചു.
കേരളത്തിൽ പ്രസംഗിച്ചു പണമുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ,എത്രയോ പേർ നീണ്ട നാവുമായി രംഗപ്രവേശംചെയ്തേനെ.
അഴീക്കോട്യ്യ് ഒരു അതുല്യമായ മാതൃകയായിരിന്നു.
ഒരു പക്ഷേ , ഒരു വലിയ തലമുറയുടെ വിശിഷ്ട സ്വഭാവങ്ങളുടെ അവസാനത്തെ കണ്ണി.
എല്ലാ രംഗത്തുമുള്ള ആഴത്തിലുള്ള അറിവും നേതൃപാടവവുമാണ് അഴീക്കോടിനു സ്വീകാര്യത നൽകിയത്.
കേൾവിക്കാരുമായും വായനക്കാരുമായും താദാത്മ്യം പ്രാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഞങ്ങൾ അദ്ദേഹത്തിന്റെ വീറുറ്റ സ്മരണയ്ക്കുമുൻപിൽ നമ്രശിരസ്കരായി നിൽക്കുന്നു.